Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Educational Institutions

എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​നു​പു​റ​മെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇടുക്കി ജി​ല്ലയിലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി​യാ​ണ്. അ​തേ​സ​മ​യം അ​ടു​ത്ത ര​ണ്ട് ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ രൂ​പം​കൊ​ണ്ട ഡോ​ൾ​ഫി​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ൽ മ​ഴ വീ​ണ്ടും ക​ന​ത്ത​ത്.

അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ ശ​ക്തി മ​റ്റ​ന്നാ​ളോ​ടെ കു​റ​യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ന​ദി​ക്ക​ര​ക​ളി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up